വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ 2022ലെ കര്‍മശ്രേഷ്ഠ പുരസ്കാരം കാലടി കൃഷ്ണയ്യര്‍ക്ക്
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ 2022ലെ കര്‍മശ്രേഷ്ഠ പുരസ്കാരം കാലടി കൃഷ്ണയ്യര്‍ക്ക് സമ്മാനിക്കും. 15,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. കലകളുടെ നിലനില്‍പ്പിനും കലാകാരന്മാരെ സംരക്ഷിക്കാനുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 1997ല്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലാണ് കാലടിയില്‍ പഞ്ചവാദ്യോത്സവം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്കാരനിര്‍ണയസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ കുഴൂര്‍ നാരായണമാരാര്‍ ഫൗണ്ടേഷനിലും തിരുവില്വാമല വെങ്കിച്ചന്‍സ്വാമി പഠനകേന്ദ്രവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. ഡിസംബര്‍ 15ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന പല്ലാവൂര്തൃപ്പേക്കുളം അനുസ്മരണ വേദിയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് പുരസ്കാരം സമ്മാനിക്കും.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്