നിമ്മി റോസ് എഴുതിയ ബാലസാഹിത്യ കൃതി മഞ്ഞക്കിളിയും കുഞ്ഞാടും പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: നിമ്മി റോസ് എഴുതിയ ബാലസാഹിത്യ കൃതി മഞ്ഞക്കിളിയും കുഞ്ഞാടും ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പട്ടേപ്പാടം എഎല്‍പി സ്കൂളിലെ പഠിതാക്കളായ നിരഞ്ജന, ഭദ്രദേവ്, ഫഹീം, മെഹന ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. പട്ടേപ്പാടം സ്കൂളില്‍ നടന്ന ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കവി ബക്കര്‍ മേത്തല പുസ്തകപരിചയം നടത്തി. ഖാദര്‍ പട്ടേപ്പാടം, കെ.കെ. യൂസഫ്, കെ.കെ. സാബു, ബഷീര്‍ വടക്കന്‍, പ്രതാപന് നെല്ലിക്കത്തറ, കെ.ബി. റസാക്ക്, ശ്രീറാം, ഹംസ കാക്കശ്ശേരി, മീര അജിത്ത് എന്നിവര്‍ സംസാരിച്ചു. കവി സമ്മേളനം എഴുത്തുകാരന് മുരളീധരന് ആനാപ്പുഴ ഉദ്ഘാടനം ചെയ്തു. ഹവ്വ ഇറക്കത്ത്, സായ്ലിമി, ഗീത മേലേഴത്ത്, മെഹന ഫാത്തിമ എന്നിവര്‍ കുട്ടിക്കവിതകള്‍ അവതരിപ്പിച്ചു. കെ.എസ്. ലാലി സ്വാഗതവും രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം