ലോകകപ്പ് 2022 ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫിഫ ലോകകപ്പ് 2022 നോടനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലോകകപ്പ് 2022 ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. ലയണ്‍സ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില റാലി ഫ്ളാഗ് ഓഫ് ചെയ്തു. റോയി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പോള്‍, ജോണ്‍ നിധിന് തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.