മുന്‍കാല ഭാരവാഹി സംഗമവും പ്രഥമ ഡയറക്ടര്‍ക്ക് ആദരവും സംഘടിപ്പിച്ച് ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ മുന്‍കാല ഭാരവാഹികളുടെ സംഗമം ഒരു വട്ടം കൂടി 2.0 സംഘടിപ്പിച്ചു. കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നടന്ന സംഗമത്തില്‍, രൂപത ചെയര്മാന് നിഖില്‍ ലിയോണ്‍സ് അധ്യക്ഷത വഹിച്ചു. ബിഷപ്് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേദിയില്‍ രൂപത കെസിവൈഎമ്മിന്റെ പ്രഥമ ഡയറക്ടര്‍ ഫാ. ജോസ് പന്തല്ലൂക്കാരന്‍ രൂപത കെസിവൈഎമ്മിന്റെ ആദരവ് നല്‍കുകയും ചെയ്തു. 1985 മുതല്‍ 2022 വരെ രൂപത കെസിവൈഎമ്മിനെ നയിച്ച ഭാരവാഹികള്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു. കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ജനറല്‍ സെക്രട്ടറി റിജോ ജോയ്, പ്രോഗ്രാം കണ്‍വീനര്‍ ടിറ്റോ തോമസ്, ട്രഷറര്‍ ആല്ബിന് ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍ എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു