ജെസിഐ മുപ്പത് ലക്ഷം രൂപയുടെ അശരണര്‍ക്ക് കൈതാങ്ങ് പദ്ധതിയുടെ സമാപനവും ക്രൈസ്റ്റ് കോളജിന് മംഗളപത്ര സമര്‍പ്പണവും
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേബര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപയുടെ അശരണര്‍ക്ക് കൈതാങ്ങ് പദ്ധതിയുടെ സമാപനവും ക്രൈസ്റ്റ് കോളജിന് മംഗളപത്ര സമര്‍പ്പണ സമ്മേളനവും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രോഗ്രാം ഡയറക്ടര്‍മാരായ നിസാര്‍ അഷറഫ്, ഡിബിന്‍ അബൂക്കന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി സെക്രട്ടറി ഷൈജോ ജോസ് മുന്‍ പ്രസിഡന്റുമാരായ മണിലാല്‍ വി.ബി. ഡയസ് ജോസഫ്, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. നാക് അക്രഡിറ്റേഷനില്‍ ഡബിള്‍ പ്ലസ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളജിന് മംഗളപത്രം സമര്‍പ്പിച്ചു നിഷി നിസാര്‍ സംസാരിച്ചു. പ്രശസ്ത നാടക നടന് ആനാപ്പുഴ സ്വദേശി കനിതര്‍ യാദവിനെ ആദരിക്കുകയും ഒരു ലക്ഷം രൂപയോളം വിലയുള്ള ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുകയും ചെയ്തു. താണിശേരി സ്വദേശി ജിതിന് കയ്പമംഗലം രഞ്ജിത് എന്നിവര്‍ക്കും ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ക്രൈസ്റ്റ് കോളജ് നല്ക്കുന്ന പരിഗണനങ്ങളെ ബന്ധപ്പെടുത്തി ക്രൈസ്റ്റ് കോളജിനും വീല്‍ചെയര്‍ നല്കി.