യുവാവിനെ കുത്തിപരിക്കേല്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാട്ടൂര്‍: യുവാവിനെ കുത്തിപരിക്കേല്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സിപിഎം കാട്ടൂര്‍ ബസാര്‍ ബ്രാഞ്ചംഗമാണ് അന്‍വര്‍. സംഭവത്തില്‍ കാട്ടൂര്‍ വഴക്കല സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വീടിനു മുന്നില്‍ വെച്ച് യുവാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അന്‍വറിന് കുത്തേറ്റത്. മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണമായി പറയപ്പെടുന്നത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അന്‍വറിനെ കരാഞ്ചിറ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍