ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ 59ാമത് കോളജ് ദിനാഘോഷവും യാത്രയയപ്പും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോളജ് ദിനാഘോഷവും യാത്രയയപ്പും നടന്നു. തൃശൂര്‍ റൂറല്‍ സൂപ്രണ്ട് ഓഫ് പോലീസ് ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡോ. ആഷ തോമസ് (അസോസിയേറ്റ് പ്രഫസര്‍, ഇംഗ്ലീഷ് വിഭാഗം മേധാവി, ഡീന്‍ ഓഫ് ആര്‍ട്ട്സ്), എം.ആര്. പൗളി (ലാബ് അസിസ്റ്റന്റ്, സുവോളജി വിഭാഗം) എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍. എലൈസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജിന്റെ മാനേജരും പാവനാത്മാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ സിസ്റ്റര്‍ എല്‍സി കോക്കാട്ട് ഫോട്ടോ അനാച്ഛാദനവും, അവാര്‍ഡ് വിതരണവും നടത്തി. ഈ വര്‍ഷത്തെ അവാര്‍ഡു ജേതാക്കളായ ടി.വി. ഡോ. ബിനു (ടീച്ചര്‍ ഓഫ് ദ ഇയര്‍), ഡോ. ജോസ് കുര്യാക്കോസ് (റിസര്‍ച്ചര്‍ ഓഫ് ദ ഇയര്‍, ആര്‍ട്സ്), ഡോ. സിസ്റ്റര്‍ അഞ്ജന റോസ് (റിസര്‍ച്ചര്‍ ഓഫ് ദ ഇയര്‍, സയന്‍സ്) എന്നിവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പിടിഡബ്ല്യുഎ പ്രസിഡന്റ് ഡേവീസ് ഊക്കന്‍, മിസ് അഞ്ജു സൂസന് ജോര്‍ജ് (അസിസ്റ്റന്റ് പ്രഫസര്‍, ഇംഗ്ലീഷ് വിഭാഗം), വി.ജെ. മിസ് സിജി (ലൈബ്രറി അസിസ്റ്റന്റ് ) എന്നിവര്‍ സംസാരിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ