സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയും ചിറ്റിലപിള്ളി ഒപ്റ്റിക്കല്‍സ് ഇരിങ്ങാലക്കുടയും ട്രിനിറ്റി ഐ കെയര്‍ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണയ ക്യാമ്പ് മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ജെസിഐ മുന്‍ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോണ്‍ ജോസ് ജെയിന് ചിറ്റിലപ്പിള്ളി, ജെറിന് ചിറ്റിലപ്പിള്ളി, ജെസിഐ സെക്രട്ടറി ഷൈജോ ജോസ്, ജെസിഐ മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ക്യാമ്പ് കോ ഓഡിനേറ്റര്‍ നിവിന്‍, ഡോ. ദേവസുമന് എന്നിവര്‍ പ്രസംഗിച്ചു. നൂറോളം പേര് നേത്രപരിശോധന ക്യാമ്പില്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു