എസ്എന്‍ബിഎസ് സമാജം സ്കൂളിന്റെ നവതി ആഘോഷ0
പുല്ലൂര്‍: എസ്എന്‍ബിഎസ് സമാജം സ്കൂളിന്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷാകര്‍തൃ ദിനം എന്നിവ വൈവിധ്യമാര്‍ന്ന പരിപാടികളോട് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ മാനേജര്‍ സി.വി. രാമനന്ദന്‍ അധ്യക്ഷപദം അലങ്കരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഇരിങ്ങാലക്കുട ഉപജില്ലാ ഓഫീസര്‍ കെ.എസ്. മഹേഷ് കുമാര്‍ എന്നിവര്‍ റിട്ടയര്‍ ചെയ്യുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് എം.ബി. നീന ടീച്ചര്‍ക്കും, കെ.എന്‍. ഷൈല ടീച്ചര്‍ക്കും ഉപഹാരം നല്കി. ആശംസകള്‍ നേര്‍ന്നു. ഫസ്റ്റ് അസിസ്റ്റന്റ് എ. മിനി ടീച്ചര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ജി. രഞ്ജി നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും ഒഎസ് എപിടിഎ ഫ്ളവേഴ്സ് കോമഡി ഉത്സവം പരിപാടികളും ഉണ്ടായിരുന്നു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു