വിദ്യാര്‍ഥികളുടെ കണ്സഷന് സര്‍ക്കാര്‍ നടപടിക്കെതിരെ- കെസിവൈഎം
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍, വിദ്യാര്‍ഥികളുടെ കണ്സഷന് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ പ്രതിഷേധം രേഖപ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കേണ്ടത്, വിദ്യാര്‍ഥികളുടെ കണ്സഷന് അവകാശം അട്ടിമറിച്ചുകൊണ്ടല്ല എന്ന് രൂപത കെസിവൈഎം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊടുകാര്യസ്ഥതയുടെയും ബാധ്യത തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ ബലിയാടക്കുന്ന നയം ശരിയല്ലെന്നും രൂപത സമിതി വിലയിരുത്തി. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍, ചെയര്മാന് നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി, ജനറല്‍ സെക്രട്ടറി റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ട്രഷറര്‍ ആല്ബിന് ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫെബിന് കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു