ചിറ നവീകരണ പ്രവര്‍ത്തിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
ഇരിങ്ങാലക്കുട: ചിറ നവീകരണ പ്രവര്‍ത്തിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങ ചിറ നവീകരണ ജോലിക്കു എത്തിയ ഇരിങ്ങാലക്കുട കനാല്‍ ബേസ് അരിക്കാട്ടുപറമ്പില്‍ ഗോപിയുടെ മകന് സാഗര്‍ (സജിത് 33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നര മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച സാഗറിനെ തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ വെള്ളിക്കുളങ്ങരയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരണമടഞ്ഞു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ-രേവതി, മക്കള്‍-ആഗ്നയ് ഗോപി, ഇഷ മല്ലിക.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി