സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി
കാറളം: സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ, ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താണിശേരി സെന്ററില്‍ നടത്തിയ സായാഹ്നധര്‍ണ ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയന് തറയില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, സെക്രട്ടറിമാരായ രാമചന്ദ്രന് കോവില്‍പറമ്പില്‍, സരിതാ വിനോദ്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജന് കുഴുപ്പുള്ളി, പാര്‍ട്ടി പഞ്ചായത്ത് ഭാരവാഹികളായ പ്രദീപ്, സോമന് മേനോത്ത്, സോമന് പുളിയത്തുപറമ്പില്‍ എന്നിവര്‍പ്രസംഗിച്ചു.