കിഴക്കേയില്‍ കിഴക്കേപീടിക കുടുംബയോഗം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കിഴക്കേയില്‍ കിഴക്കേപീടിക കുടുംബയോഗം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഫാ. അലക്സ് കിഴക്കേപീടിക അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.ജെ. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധന്യ ജോസ് റിപ്പോര്‍ട്ടും ട്രഷറര്‍ സെലിന് ഡേവിസ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി ജോജോ ജോസ് (പ്രസിഡന്റ്), കെ.വി. ജോണ്‍ (വൈസ് പ്രസിഡന്റ്), ധന്യ ജോസ് (സെക്രട്ടറി), സാജു ജോസ് (ജോയിന്റ് സെക്രട്ടറി), ഉണ്ണിമേരി ബോബി (ട്രഷറര്‍), ഷീന ജോജി, സെലിന് ഡേവിസ്, ബിജു പോള്‍, കെ.എസ്. ജോര്‍ജ്, കെ.ഒ. വില്സന്, തമ്പി ജോര്‍ജ് സൈമണ്‍, വില്വിന്, റിജോ വര്‍ഗീസ്, കെ.വി. പോള്‍സണ്‍, ഷോബി കെ. പോള്‍ (കമ്മിറ്റി അംഗങ്ങള്‍), ലിസി ടീച്ചര്‍, ജെന്നി ഡേവിസ്, ഡോ. ജോണ്സണ് (സ്ഥിരം കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.