കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു
കാറളം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കള്ള കേസില്‍പെടുത്തി അറസ്റ്റ് ചെയ്ത പിണറായി വിജയന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. താണിശേരി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് നയിച്ചു. കിഴുത്താണിയില്‍ നടന്ന പ്രതിഷേധ സമ്മേളനം സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശ്രീനാഥ് എടക്കാട്ടില്‍, വിനോദ് പുള്ളില്‍, വി.ഡി. സൈമണ്‍, വേണു കുട്ടശാം വീട്ടില്‍, വിജീഷ് പുളിപറമ്പില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, ബാബു പെരുമ്പിള്ളി, ജോഷി ചാക്കോ, ബിജോയ് നെല്ലിപറമ്പില്‍, കെ.ബി. ഷമീര്‍, ജുമൈലത് നസീര്‍ എന്നിവര്‍ നേതൃത്വം നല്കി.