യോഗ ക്ലബ്ബ് രൂപീകരണവും സൗജന്യ യോഗ പരിശീലനവുമായി വേളൂക്കര പഞ്ചായത്ത്
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത്, അവിട്ടത്തൂര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും സൗജന്യ യോഗ പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ പി.എം. വിജി ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീജ ഉണ്ണികൃഷ്ണന്, അംഗങ്ങളായ പി.ജെ. സതീഷ്, ലീന ഉണ്ണികൃഷ്ണന്, രഞ്ജിത ഉണ്ണികൃഷ്ണന്, കെ.കെ. യൂസഫ്, വിന്‍സെന്റ് കാനംകുടം, പി.വി. മാത്യു, ഡോ.കെ.എന്‍. നീലിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ഗാവരോഷ് സ്വാഗതവും, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീബ നാരായണന് നന്ദിയും പറഞ്ഞു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം