പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ മികവ് 2023
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഐടിഐയില്‍ മികവ് 2023 അര്‍ഹരായ ട്രെയിനീസിന് ഓഫര്‍ ലെറ്റര്‍ കൈമാറലും, മുരിയാട് ഗ്രാമപഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്ഡ്ദാനചടങ്ങും നടന്നു. ദേവന്മാതാ പ്രൊവിഡന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ഡോ. ജോയി വട്ടോലി സിഎംഐ അധ്യക്ഷത വഹിച്ചു. മാള ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ വി.വി. ജയന് പ്ലേയ്സ്മെന്റ് കിട്ടിയ കുട്ടികള്‍ക്ക് ഓഫര്‍ ലെറ്റര്‍ നല്കി. പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍, പഞ്ചായത്തംഗം സേവ്യാര്‍ ആളൂക്കാരന്‍, പൂര്‍വ്വ വിദ്യാര്‍ഥി എം.എ. ഗഞ്ചി, പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ചര്‍ച്ച് ട്രസ്റ്റി സുനില്‍ സി. ചരടായി, സ്റ്റാഫ് പ്രതിനിധി നിജു ആന്റണി എന്നിവര്‍ സംസാരിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു