ടി.എന്‍. നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരന് കേളത്ത് അരവിന്ദാക്ഷന് മാരാര്‍ക്ക്
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമരസേനാനിയും, സിപിഐ നേതാവും, നാടക കലാകാരനുമായിരുന്ന ടി.എന്‍. നമ്പൂതിരിയുടെ പേരില്‍ നല്‍കിവരാറുള്ള അവാര്‍ഡ് ചെണ്ട കലാകാരനായ കേളത്ത് അരവിന്ദാക്ഷന് മാരാര്‍ക്ക്. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്വദേശിയാണ്. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറ പൂര്ണത്രശീയക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിലും മറ്റ് പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യമാണ് കേളത്ത് അരവിന്ദാക്ഷന് മാരാര്‍. ടി.എന്‍. നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ ജൂലായ് 18ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് കൈമാറുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ടി.എന്‍. സ്മാരക സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി