സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: സ്വകാര്യ ബസും ബൈക്കു കൂട്ടിയിടിച്ച് ബ്രൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുരിയാട് 16-ാം വാര്‍ഡ് തങ്കരാജ് കോളനിയിലെ കാട്ടുമാക്കല്‍ വീട്ടില്‍ പരമേശ്വരന് മകന് രാമു എന്നു വിളിക്കുന്ന സുഭാഷ് (48) ആണ് മരിച്ചത്. പത്തു വര്‍ഷത്തോളം അന്തരിച്ച ചലചിത്രതാരം കലാഭവന്‍ മണിയുടെ ഡ്രൈവറായി ജോലി ചെയ്തീട്ടുണ്ട്. ഇപ്പോള്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ആളൂര്‍ മുസ്ലീം പള്ളിക്കു സമീപമാണ് അപകടം നടന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കു പോകുകയായിരുന്ന ജോസ്കോ എന്ന ബസും എതിര് ദിശയില്‍ നിന്നും വന്നിരുന്ന ബൈക്കും നേര്‍ക്കുനേര്‍ കൂടിയിടിച്ചാണ് അപകടം. അപകടം സംഭവിച്ചയുടനെ ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും. ഭാര്യ- രജിത, മക്കള്‍-യദുകൃഷ്ണ, ദേവനന്ദ.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു