വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എസ്ട്രല്ല 2കെ23
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഈ അധ്യയനവര്‍ഷത്തിലെ കലാസാംസ്കാരിക വേദി എസ്ട്രല്ല 2കെ23 ആഘോഷിച്ചു. സ്കൂള്‍ ഹെഡ് ബോയ് പി.എസ്. സൂര്യ സ്വാഗതം ആശംസിച്ചു. ഹെഡ്ഗേള്‍ മീനു മരിയ കൃതജ്ഞത രേഖപ്പെടുത്തി. സച്ചിന് ടെണ്ടുല്ക്കറൊ അബ്ദുല്‍ കലാമോ ആകുന്നതല്ല പിന്നെയൊ ഓരോരുത്തരേയും അവരായിത്തന്നെ കണ്ടെത്താനും അംഗീകരിക്കാനുമാണ് വിദ്യാഭ്യാസം എന്നതിനാല്‍ ഓരോ കലാവേദിയും അത്തരത്തിലുള്ളൊരു നേട്ടമാവട്ടെ എന്ന് മുഖ്യാതിഥിയും പ്രശസ്ത സിനിമാ നാടക നടനുമായ ജിതിന് ബാബു ആശംസിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റ് മുടിയേറ്റ് കലാകാരനും ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ താണിയത്ത് ശിവരാമനെ പൊന്നാടയണിച്ചും സ്നേഹോപഹാരം നല്‍കിയും ആദരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു