അയ്യങ്കാളിയെ അപകീര്‍ത്തിപ്പെടുത്തി: പോലീസ് സ്റ്റേഷന് മാര്‍ച്ച്
ഇരിങ്ങാലക്കുട: സാമൂഹിക മാധ്യമങ്ങളിലൂടെ മഹാത്മാ അയ്യങ്കാളിയെ അപകീര്‍ത്തിപ്പെടുത്തിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണ സഭയുടെ നേത്യത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച്. എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പി. സര്‍വന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചതായും പോലീസും സര്‍ക്കാരും അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. ജനറല്‍ സെക്രട്ടറി യു.കെ. സദാനന്ദന് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഐ.കെ. ചന്ദ്രന്, കെ.കെ. സുന്ദരന്‍, ഷിബു കൊറ്റനെല്ലൂര്‍, ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.