ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം
ഇരിങ്ങാലക്കുട: ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ പരിശീലനം ആരംഭിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷയായി. ബിപിസി കെ.ആര്. സത്യപാലന്, സി.സി. ഷിബിന്‍, ഡിപിഒ ബ്രിജി സാജന്, അനുപം പോള്‍ എന്നിവര്‍ സംസാരിച്ചു. വിങ്സ് തയ്യല്‍ കേന്ദ്രത്തില്‍ ഓട്ടിസം സെന്ററിലെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും.