കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് ക്യാമ്പ് നടത്തി
കാറളം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ്, ആരോഗ്യ, വനിത-ശിശു-വികസന വകുപ്പുകളോട് സഹകരിച്ച് പ്രതീക്ഷ 2023 ദ്വിദിന റസിഡന്‍ഷ്യല്‍ മിനി ക്യാമ്പ് നടത്തി. സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്കുന്ന ക്യാമ്പ് കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് സമത്വ ജ്വാല തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യ്തു. വാര്‍ഡ് മെമ്പര്‍ ശശികുമാര്‍, പിടിഎ പ്രസിഡന്റ് എം.എസ്. സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പിന് പ്രിന്‍സിപ്പല്‍ പി.പി. സജിത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജെ.എസ്. വീണ എന്നിവര്‍ നേതൃത്വം നല്കി. സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, അടുക്കള കലണ്ടര്‍ വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിലൂടെ നടത്തപ്പെട്ടു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു