ജില്ലാ സീനിയര്‍ ഖോഖോ മത്സരത്തിൽ ക്രൈസ്റ്റും മോണിംഗ് സ്റ്റാറും ജില്ല സീനിയര്‍ ഖോഖോ ചാമ്പ്യന്‍സ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട ജില്ലാ സീനിയര്‍ ഖോഖോ മത്സരങ്ങള്‍ ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കാപ്പറമ്പില് മുഖ്യാതിഥി ആയിരുന്നു. ജില്ലാ ഖോഖോ അസോസിയേഷന് വൈസ് പ്രസിഡന്റ് ജാവിയോ ജോസ് അധ്യക്ഷത വഹിച്ചു. കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു. ടി. കല്യാണ്‍, അസോസിയേഷന് സെക്രട്ടറി വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനവും ജിഡിഇഎംഎസ് ഗുരുവായൂര്‍ രണ്ടാം സ്ഥാനവും വ്യാസ കോളജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ മോണിംഗ് സ്റ്റാര്‍ ഒന്നാം സ്ഥാനവും ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും ജിഡിഎംഎസ് ഗുരുവായൂര്‍ മൂന്നാം സ്ഥാനവും നേടി. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സെനറ്റ് അംഗം കെ.എം. മൂവിഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു