ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ ശ്വാന പരിശീലന പ്രദര്‍ശനം നടന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ശ്വാന പരിശീലന പ്രദര്‍ശനം നടന്നു. കോളജിലെ മൈക്രോബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് പഠന വിഭാഗം, കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ സെന്റ് ജോസഫ് കോളജ് അങ്കണത്തില്‍ ശ്വാന പരിശീലന പ്രദര്‍ശനം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നുകള്‍, സ്ഫോടക വസ്തുക്കള്‍ മുതലായവ കണ്ടെത്താന്‍ പരിശീലനം ലഭിച്ച വിവിധയിനം പോലീസ് നായകള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു.
