കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണം വിശേഷാല്‍ പദ്ധതികളുടെ ഉദ്ഘാടനം ഡിവൈഎസ്പി ടി.കെ. ഷൈജു നിര്‍വഹിച്ചു
കാട്ടൂര്‍: സര്‍വീസ് സഹകരണബാങ്കിനു കീഴില്‍ കാട്ടൂര്‍, താണിശേരി, കരാഞ്ചിറ, പൊഞ്ഞനം എന്നീ പ്രദേശങ്ങളിലായി ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ്, ഓണംവിപണി, ഓണച്ചന്ത, ഉപ്പേരി മേള, ഷര്‍ട്ട് മേള, ഗൃഹോപകരണ മേള എന്നിവകളുടെയും ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനങ്ങള്‍ നടന്നു. ഓണം വിശേഷാല്‍ പദ്ധതികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലതയും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമാഭായി ടീച്ചര്‍, ഡയറക്ടര്‍മാരായ എം.ജെ. റാഫി, കെ.കെ. സതീശന്, പ്രമീള അശോകന്, സുലഭ മനോജ്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, ടി.വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു