പരാജയപ്പെട്ട ഭരണാധികാരിയുടെ ആയുധമാണ് വര്‍ഗീയത; ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍
ഇരിങ്ങാലക്കുട: ഭരണത്തില്‍ ഒരു നേട്ടവും ഇല്ലാതാവുമ്പോള്‍ പരാജയം മറച്ചുവെയ്ക്കാന്‍ വേണ്ടി മോഡി പ്രയോഗിക്കുന്ന ആയുധമാണ് വര്‍ഗീയത എന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. യുഡിഎഫ് ഇരിങ്ങാലക്കുടയില്‍ നടത്തിയ ബഹുസ്വരതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്ന സംഗമത്തില്‍ യുഡിഎഫ് ഇരിങ്ങാലക്കുട ചെയര്മാന് മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംപി ജാക്സണ്, മുനിസിപ്പല്‍ ചെയര്മാന് സുജ സഞ്ജീവ്കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദീന്‍, ടി.കെ. വര്‍ഗീസ് (കേരള കോണ്‍ഗ്രസ് മാണി), പി.ബി. മനോജ് (സിഎംപി), രാജന് പൈക്കാട്ട്, ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു