ഇരിങ്ങാലക്കുട ടൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണം ഫെയര്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വിലക്കയറ്റം പിടിച്ചുനിർത്താന്‍ ഓണം ഓഫറുമായി സപ്ലൈകോ. മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട ടൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണം ഫെയര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൃപേഷ് ചെമ്മണ്ട, കെ.എ. റിയാസുദ്ദീന്‍, ടി.കെ. വര്‍ഗീസ്, സപ്ലൈകോ ഉദ്യോഗസ്ഥരായ സോഫി സെബാസ്റ്റ്യന്‍, പി.സി. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അരി, പഞ്ചസാര, പരിപ്പ്, കടല, ഉഴുന്ന്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭിക്കുമെന്നും പയറും മുളകും മാത്രമാണു ലഭ്യമല്ലാത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓണം ഫെയര്‍ 28 ന് സമാപിക്കും.