അമ്മയുടെ ചരമദിനത്തോട നുബന്ധിച്ച് വയോധികര്‍ക്ക് ഓണമൊരുക്കി മക്കളുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട: അമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് വയോമിത്രം ക്ലബിലെ വയോധികര്‍ക്ക് ഓണമൊരുക്കി അമ്മക്ക് മക്കളുടെ ശ്രദ്ധാഞ്ജലി. തൈവളപ്പില്‍ ബാലന്റെ ഭാര്യ സരസ്വതി ഭായിയുടെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡിലെ വയോമിത്രം ക്ലബിലെ അംഗങ്ങള്‍ക്കാണു ഓണപ്പുടവയും ഓണസദ്യയുമൊരുക്കി മക്കള്‍ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മിനി സണ്ണി, വി.സി. വര്‍ഗീസ്, അജി തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.