ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണം നടത്തി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണം നടത്തി. വിതരണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്കിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട വില്ലേജ് രണ്ട്, പുല്ലൂര്‍ വില്ലേജ് അഞ്ച്, മനവലശേരി വില്ലേജ് ആറ്, കാട്ടൂര്‍ വില്ലേജ് അഞ്ച്, കടുപ്പശേരി വില്ലേജ് 10, കാറളം വില്ലേജ് 21, പൊറത്തിശേരി വില്ലേജ് അഞ്ച്, ആനന്ദപുരം വില്ലേജ് ഒമ്പത്, പടിയൂര്‍ വില്ലേജ് രണ്ട്, മാടായിക്കോണം വില്ലേജ് ആറ്, മുരിയാട് വില്ലേജ് ഏഴ്, കൊറ്റനെല്ലൂര്‍ വില്ലേജ് മൂന്ന് എന്നിങ്ങനെ ആകെ 81 പട്ടയങ്ങളാണു വിതരണത്തിനു തയാറായിട്ടുള്ളത്. കോവിഡ് മാനദണ്ഡം അനുസരിച്ചു ഏഴു പേരുടെ പട്ടയങ്ങള്‍ മാത്രമാണ് താലൂക്കില്‍ വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങള്‍ അതാതു വില്ലേജ് ഓഫീസ് വഴി വിതരണം ചെയ്യും. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ സി. ലതിക, മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.