കോം ക്വിസ് 2023: കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് ജേതാക്കള്‍
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ജെ. റോസ്, അന്തേരേസാ ജോര്‍ജ് എന്നിവര്‍ ഒന്നാംസ്ഥാനം നേടി. അസോസിയേഷന് ഓഫ് കോമേഴ്സ് ടീച്ചേഴ്സ് തൃശൂരിന്റെ (ആക്റ്റ്) നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി കോമേഴ്സ് വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി അറുപതിലധികം ടീമുകള്‍ രണ്ടുഘട്ടമായി പങ്കെടുത്തു. മത്സരത്തില്‍ പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ്. ഹിബ, ഇ.വി. അമ്മു കൗസല്യ എന്നിവര്‍ രണ്ടാംസ്ഥാനവും വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.എസ്. ദേവജിത്ത്, ദര്‍ശന പ്രദീപ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മന്ത്രി ആര്. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, പ്രിന്‍സിപ്പല്‍ എം.കെ. മുരളി, അസോസിയേഷന് പ്രസിഡന്റ് ബൈജു ആന്റണി, പിടിഎ പ്രസിഡന്റ് വി.ആര്. ബിനോയ്, എസ്എംസി ചെയര്മാന് അഹമ്മദ് ഹസലുള്ള, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സല്‍മാ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര