കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കശുമാവ് കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സര്‍വ്വീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയും സംയുക്തമായി നടത്തുന്ന പണം കായ്ക്കും കശുമാവ് തൊഴിലേകും കശൂവണ്ടി പുതിയ കശുമാവ് കൃഷി പദ്ധതിയുടെ ഉദ്ഘാടനം കാട്ടൂര്‍ കൃഷി ഓഫീസര്‍ നീരജ ഉണ്ണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ ഭൂമിയുള്ള എല്ലാ ഭുവുടമകള്ക്കും ഏക്രിന് 80 തൈ എന്ന തോതില്‍ ആകെ 3500 എണ്ണം ഗ്രാഫ്റ്റ് ചെയ്ത ഹൈബ്രിഡ് തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി സംസ്ഥാന മികച്ച യുവകര്ഷകന് അവാര്‍ഡ് ജേതാവ് ശ്യാം മോഹന്‍ വെളളാങ്കല്ലൂരിനെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ രമാഭായി ടീച്ചര്‍, ജില്ലാ കാര്‍ഷിക വികസന സമിതി മെമ്പറും റിട്ടയേര്‍ഡ് കൃഷി ഡയറക്ടറുമായ മുര്‍ഷിദുല്‍ ജന്നത്ത്രാജ്, ബാങ്ക് ഡയറക്ടര്‍മാരായ കിരണ്‍ ഒറ്റാലി, സുലഭ മനോജ്, സദാനന്ദന് തളിയപറമ്പില്‍, എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു