അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ തിരുകുടുംബ പ്രതിഷ്ഠാതിരുനാളും നേര്‍ച്ച ഊട്ടും 23, 24 തിയതികളില്‍
അവിട്ടത്തൂര്‍: തിരുകുടുംബ ദേവാലയത്തില്‍ തിരുകുടുംബ പ്രതിഷ്ഠാതിരുനാളും നേര്‍ച്ച ഊട്ടും 23, 24 തിയതികളില്‍ നടക്കും. കൊടിയേറ്റുകര്‍മം വികാരി ഫാ. ഡേവീസ് അമ്പൂക്കന് നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. വൈകീട്ട് 5.30ന് ഓങ്ങിച്ചിറ കപ്പേളയില്‍ നൊവേന, ആറിന് അവിട്ടത്തൂര്‍ സെന്റര്‍ കപ്പേളയില്‍ നൊവന, ഏഴിന് വളണ്ടിയര്‍ കമ്മിറ്റി മീറ്റിംഗ്. തിരുനാള്‍ ദിനമായ 24ന് രാവിലെ 6.30ന് ദിവ്യബലി, 9.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, നേര്‍ച്ച ഊട്ട് വെഞ്ചിരിപ്പ്. 25ന് പരേതരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവിസ് അമ്പൂക്കന്, കൈക്കാരന്മാരായ ജോസഫ് തോമസ് പട്ടത്ത്, ജോജി കുര്യന് പട്ടത്ത്, ജോജി പോള്‍ കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ജിനേഷ് കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു