കോന്തിപുലം പാടത്തും തോടുകളിലും റോഡരികുകളിലുമെല്ലാം മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു
മാടായിക്കോണം: പാടത്തും തോടുകളിലും റോഡരികുകളിലുമെല്ലാം മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം താണിശേരി കെഎല്‍ഡിസി കനാലില്‍ ഇറച്ചിമാലിന്യം തള്ളിയതിനുപിന്നാലെ കോന്തിപുലം പാടത്തും മാലിന്യം തള്ളിയതായി കണ്ടെത്തി. മാടായിക്കോണത്തുനിന്ന് ആനന്ദപുരം റോഡ് ആരംഭിക്കുന്നിടത്ത് റോഡരികിലാണ് രാത്രിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്. ഈ ഭാഗത്ത് മാലിന്യം ചാക്കുകളിലാക്കി തള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നേരത്തെ പോലീസ് പട്രോളിംഗ് നടന്നിരുന്ന സമയത്ത് മാലിന്യം തള്ളുന്നതു കുറവായിരുന്നു. മാലിന്യംതള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാന്‍ അടിയന്തരമായി ഈ പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു