കാലവര്‍ഷക്കെടുതിയില്‍ മൂര്‍ക്കനാട് ബണ്ട് റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണമായി
മൂര്‍ക്കനാട്: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ഇറിഗേഷന്‍ ബണ്ട് റോഡിലെ യാത്ര കൂടുതല്‍ ദുഷ്കരമായി. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തൃശൂര്കൊടുങ്ങല്ലൂര് സംസ്ഥാനപാതയിലേക്ക് എളുപ്പം എത്താനുള്ള പ്രധാന റോഡാണ് തകര്‍ന്നു കിടക്കുന്നത്. ഒട്ടേറെ സ്കൂള്‍ വിദ്യാര്‍ഥികളും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.
മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു അതിന്റെ ആഴം തിരിച്ചറിയാത്ത സ്ഥിതിയിലായി. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടിന്റെ ശ്രമഫലമായി രണ്ടുകോടി ഏഴു ലക്ഷം രൂപ ചെലവിലാണ് കരുവന്നൂര്‍ വലിയ പാലം മുതല്‍ കാറളം വരെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ അതിനു ശേഷം ഈ റോഡില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ ആര്. ബിന്ദുവും വാര്‍ഡ് കൗണ്‍സിലറും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മൂര്‍ക്കനാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എം. ധര്മരാജന്, റപ്പായി കോറോത്തുപറമ്പില്‍, കെ.ബി. ശ്രീധരന്, ചിന്ത ധര്മരാജന്, കെ.എ. അബൂബക്കര്‍ മാസ്റ്റര്‍, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.