ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഷാജു വാലപ്പനെ അനുമോദിച്ചു
ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പനെ ആദരിച്ചു. കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ മരണമടഞ്ഞവ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് ഷാജു വാലപ്പന്റെ ഇടപെടലൂടെയായിരുന്നു. ചാലക്കുടി പബ്ലിക് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ കാരുണ്യ ചീഫ് കോഡിനേറ്ററും ചാലക്കുടി ആല്‍ഫ പാലിയേറ്റീവ് രക്ഷാധികാരിയും കൂടിയാണ് ഇദ്ദേഹം. എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റും സഹകരണ സംഘം പ്രസിഡന്റുമായ യൂജിന്‍ മോറേലി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം ജോര്‍ജ് വി.ഐനിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി പോള്‍, ബോര്‍ഡ് അംഗം എ.എല്‍. കൊച്ചപ്പന്, പോള്‍ പുല്ലന്, ജനതാ പൗലോസ്, തോമസ് തണ്ടിയേക്കല്‍, കുട്ടന് മേലൂര്‍, ലിറിന് ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.