പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവില്‍ കാലയില്‍ ശിവന് (53) നെയാണ് ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജ് സി.ആര്. രവിചന്ദറാണ് ശിക്ഷിച്ചത്. ഇരയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ.എന്‍. സിനിമോള്‍ എന്നിവര്‍ ഹാജരായി. സിനീയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.