സൗഹൃദ റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. രാമകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാഷണല്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വിപിആര്‍ മേനോന് വിശിഷ്ടാതിഥിയായിരുന്നു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന് പ്രസിഡണ്ടായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അയ്യപ്പന് പണിക്കവീട്ടിലിനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും ട്രഷറര്‍ ഗോപകുമാര്‍ ചിറ്റിയത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു