സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഉപജില്ലാതല പൊതുസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ലയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി ഉപജില്ലാതല സോഷ്യല്‍ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ ചേര്‍ന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഡോ. എം.സി. നിഷ അധ്യക്ഷയായി. യോഗത്തില്‍ ജില്ലാ നൂണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍ സി.ആര്. ഗംഗാദത്ത് മുഖ്യാതിഥിയായിരുന്നു. കില സോഷ്യല്‍ ഓഡിറ്റ് ഫെസിലിറ്റേറ്റര്‍മാരായ ടി.കെ. രാമചന്ദ്രന്, ബാബു കോടശേരി എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട ഉപജില്ലാ നൂണ്മീല് ഓഫീസര്‍ കെ.എസ്. മഹേഷ്കുമാര്‍, ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യപിക പി.ബി. അസീന എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഉപജില്ലയില്‍ സോഷ്യല്‍ ഓഡിറ്റിനായി തെരഞ്ഞെടുത്ത ഏഴ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, നൂണ്മീല് ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍, പിടിഎ, എംപിടിഎ പ്രസിഡന്റുമാര്‍, പിടിഎ പ്രതിനിധികള്‍, എഫ്സിഐ പ്രതിനിധി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉച്ചഭക്ഷണ വിഭാഗം ഉദ്യേഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.