സെന്റ് ജോസഫ്സ് കോളജില്‍ സിഡിറ്റ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ സിഡിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. സിഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു. പാഠ്യ പദ്ധതിയോടൊപ്പം തന്നെ സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് സിഡിറ്റ് കോഴ്സുകളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഐക്യൂഎസി കോഡിനേറ്റര്‍ ഡോ. ടി.വി. ബിനു ആശംസകള്‍ അര്‍പ്പിച്ചു. സിഡിറ്റ് കോഡിനേറ്റര്‍ മഞ്ജു ജയകുമാര്‍ സ്വാഗതവും മറിയ റോസ് ആഗ്നല്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോഴ്സ് വിജയിച്ചവര്‍ക്കു ജയദേവ് ആനന്ദ്, ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ. ടി.വി. ബിനു എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍