ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരം കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാര്‍ഥിനി അനുപ്രിയ ജോജോയ്ക്ക്
അനുപ്രിയ ജോജോ
ഇരിങ്ങാലക്കുട: ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളവിഭാഗം വിദ്യാര്‍ഥിനി അനുപ്രിയ ജോജോ അര്‍ഹയായതായി പുരസ്കാരസമിതി ചെയര്‍മാനും ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലുമായ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കണ്‍വീനര്‍ ഡോ.സി.വി. സുധീര്‍ എന്നിവര്‍ അറിയിച്ചു. 5,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നാളെ രാവിലെ 10ന് ക്രൈസ്റ്റ് കോളജ് സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍വച്ച് ഡോ.എസ്.കെ. വസന്തന് സമ്മാനിക്കും. എസ്. ഹരീഷിന്റെ മീശയിലെ സൂക്ഷ്മസാന്നിധ്യങ്ങള് എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി