അംഗനവാടി കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചേര്‍പ്പു കുന്നില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിര്‍മിച്ച അംഗനവാടി കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് ലളിയ ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. നിഖിത അനൂപ്, സരിത സുരേഷ്, മിനി വരിക്കശേരി, കെ.യു. വിജയന്, അന്‍സ അബ്രഹാം എന്നിവര്‍ സംസാരിച്ചു.