കെപിഎംഎസ് ശാഖ വാര്‍ഷികം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ ചേര്‍പ്പുംക്കുന്ന് 435-ാംനമ്പര്‍ ശാഖ വാര്‍ഷിക പൊതുയോഗം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ പുല്ലൂര്‍ ചേര്‍പ്പുംക്കുന്ന് 435-ാംനമ്പര്‍ ശാഖ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് എം.എ. വിജേഷിന്റെ അധ്യക്ഷതയില്‍ ശാഖ മന്ദിരത്തില്‍ ചേര്‍ന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് കാരപ്പിള്ളി, കെ.എസ്. സുധീഷ്, എ.വി. വിജു, ഐ.സി. ബാബു, ഷാജു കണ്ണാത്തുപറമ്പില്, ലാല്സണ് നാരാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാതി സെന്‍സസ് നടപ്പാക്കുക, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്‍ഡ് ഉള്‍പ്പടെയുള്ള പഠന സഹായങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി എം.എ. വിജേഷ് (പ്രസിഡന്റ്), ഷാജു കണ്ണത്തുപറമ്പില്‍ (വൈസ് പ്രസിഡന്റ്), എ.വി. വിജു (സെക്രട്ടറി), അനിതാ തിലകന് (അസിസ്റ്റന്റ് സെക്രട്ടറി), ഐ.സി. ബാബു (ഖജാന്‍ജി) എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി