നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 89-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 89-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥിയും ക്യാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. വി.പി. ഗംഗാധരന് വിശിഷ്ടാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്, വിപിആര്‍ മേനോന്, പിടിഎ പ്രസിഡന്റ് പി. വിജയന് എന്നിവര്‍ ചേര്‍ന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, പിടിഎ പ്രസിഡന്റ് പി. വിജയന്, ഒഎസ്എ പ്രസിഡന്റ് അഡ്വ. കെ.ജി. അജയകുമാര്‍, എംപിടിഎ പ്രസിഡന്റ് ഷാലി സിന്റോ, കെ.പി. സീന, ഒ.എസ്. ശ്രീജിത്ത്, എം.കെ. സഞ്ജയ് കുമാര്‍, ഐ.ബി ഭരത് എന്നിവര്‍ സംസാരിച്ചു. വിരമിച്ച അധ്യാപകരുടെ ഛായാചിത്രം സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന് അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി സ്വാഗതവും, ഡെപ്യൂട്ടി ഹെഡ്മാഷ് വി.എ. ഹരിദാസ് നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി