കര്‍ഷക ബില്‍ മധുരം ചേര്‍ത്ത വിഷം: കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്‍ സാധാരണക്കാരായ കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റെ ക്രൂരതയാണെന്നും അത് മധുരം ചേര്‍ത്ത വിഷമാണെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് പറഞ്ഞു. കോടിക്കണക്കിനു കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കര്‍ഷക ബില്‍ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബില്ലിന്റെ കോപ്പി കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ദേവാനന്ദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. സുബീഷ്, ജോസ് കിഴക്കേപീടിക, ജോര്‍ജ് കാടുകുറ്റിപറമ്പില്‍, സഹദേവന് ഞാറ്റുവെട്ടി, പി. അരവിന്ദാക്ഷന്, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, പോളി മുരിയാട്, എം.എസ്. സുജിത്, കാര്‍ത്തിക് മേലേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു