പി.കെ. ചാത്തന് മാസ്റ്ററുടെ 36 മത് അനുസ്മരണം ജില്ലാ കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ചാത്തന് മാസ്റ്ററുടെ 36 മത് അനുസ്മരണം ജില്ലാ കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മാപ്രാണം കുഴിക്കാട്ടുകോണത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ശശി കൊരട്ടി, ടി.കെ. സുബ്രന്, കെ.പി. ശോഭന, ഷാജു ഏത്താപ്പിള്ളി, കെപിഎംഎസ് മീഡിയ സംസ്ഥാന കോഡിനേറ്റര്‍ പി.സി. സഹജന്, ഫിനാന്‍സ് സെക്രട്ടറി മണിലാല്‍, സംസ്ഥാന കമ്മിറ്റി അംഗം കമാഷ് ഗിപ്ര, യൂണിയന് സെക്രട്ടറിമാരായ മിനി ദിവാകരന്, സന്ധ്യാ മനോജ്, സുമേഷ് പഞ്ഞപ്പിള്ളി, ഗിരിജ കോട്ടപ്പടി, ഷാജു വാര്യര്ത്ത്, പി.സി. രാജീവ്, പി.കെ. കുട്ടന്, കെ.എസ്. സന്തോഷ്, പി.എം. സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.