പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ക്ക് അംബേദ്കര്‍ ജയന്തി പുരസ്കാരം നല്കി ആദരിച്ചു
ഇരിങ്ങാലക്കുട: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ ജയന്തി പുരസ്കാരം പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ക്ക് നല്കി ആദരിച്ചു. ഭാരതീയദളിത് സാഹിത്യ സംസ്ഥാനക്കമ്മിറ്റി അധ്യക്ഷന്‍ തോട്ടാപ്പിള്ളി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരക്കഥാകൃത്ത് ഇസ്മെയില്‍ മാഞ്ഞാലിയാണ് പുരസ്കാര ദാനം നിര്‍വഹിച്ചത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരന് കഠിനാദ്ധ്വാനം കൊണ്ട് ഉന്നതിയിലേയ്ക്ക് എത്തിച്ചേരുന്നതിന്റെ മനോഹര ചിത്രങ്ങളാണ് ലക്ഷ്മണന് നായരുടെ നോവലുകളില്‍ കാണുന്നത് എന്ന് അധ്യക്ഷന്‍ വിശദീകരിച്ചു. കര്‍മ്മം കൊണ്ട് എന്‍ജിനീയര്‍ ആണെങ്കിലും മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എന്ന് ഇസ്മെയില്‍ മാഞ്ഞാലിയും അഭിപ്രായപ്പെട്ടു.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്