അത്യാപകടാവസ്ഥയിലായ കുട്ടംകുളം മതില് ഉടന്‍ പണി തുടങ്ങുക- യുവമോര്‍ച്ച
ഇരിങ്ങാലക്കുട: മുന്‍ എംഎല്‍എ കെ.യു. അരുണന്, മന്ത്രി ആര് ബിന്ദു എന്നിവര്‍ നടത്തിയ നിരവധി പ്രഖ്യാപനത്തട്ടിപ്പുകള് മാറ്റി വച്ച് കുട്ടംകുളം മതില് ഉടന്‍ പണി നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടംകുളത്തിനു സമീപം സത്യാഗ്രഹസമരം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. സമാപന ഉദ്ഘാടനം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര് നിര്‍വ്വഹിച്ചു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.ആര്. രനുധ് അധ്യക്ഷത വഹിച്ചു. 2021 മെയ് 26 നാണ് കുട്ടംകുളത്തിന്റെ മതില് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. മതില് പുനര്നിര്മ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപിയും ഹൈന്ദവ സംഘടനകളും കൂടല്‍മാണിക്യം വാര്‍ഡ് കൗണ്‍സിലര്‍ സ്മിതാകൃഷ്ണകുമാറിന്റേയും നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. മുന്‍ എംഎല്‍എ 10 കോടിയും തുടര്‍ന്ന് വന്ന ആര്. ബിന്ദു 5 കോടിയും ഇപ്പോള്‍ 4 കോടി നല്കി എന്നുമുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ബിജെപി ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട് ആമുഖ പ്രഭാഷണം നടത്തി യുവമോര്‍ച്ച സെക്രട്ടറി സനീഷ് സ്വാഗതവും യുവമോര്‍ച്ച മീഡിയസെല്‍ കണ്‍വീനറും ഇരിങ്ങാലക്കുട യുവമോര്‍ച്ച പ്രഭാരിയുമായ ജിനു ഗിരിജന്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രന് കോവിലപറമ്പില്, ആര്‍ച്ച അനീഷ്, അമ്പിളി ജയന് വാര്‍ഡ് കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, മായ അജയന് എന്നിവര്‍ സംസാരിച്ചു.