ക്രൈസ്റ്റ് കോളജില്‍ 9മത് ഓള് കേരളാ ഇന്റര്‍ കോളജിയേറ്റ് ഓള്‍ഡ് സ്റ്റുഡന്റസ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: 49-മത് ഓള് കേരളാ ഇന്റര്‍ കോളജിയേറ്റ് ഓള്‍ഡ് സ്റ്റുഡന്റസ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ റണ്ണേഴ്സ് അപ്പ് ആയ പിആര്‍എന്‍എസ്എസ് കോളജ് മട്ടന്നൂര്‍, ഡിസ്റ്റ് കോളജ് അങ്കമാലിയെ 3-1 നു പരാജയപ്പെടുത്തി. അഞ്ച് സെറ്റ് നീണ്ട രണ്ടാം മത്സരത്തില്‍ സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ, ജിസിപിഇ കാലിക്കട്ടിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് നടത്തപ്പെട്ട മൂന്നാം മത്സരത്തില്‍ മുന്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സെന്റ് ജോസഫ് ദേവഗിരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ടൂര്‍ണമെന്റില്‍ പുതിയ കോളജായ ബിഷപ്പ് മൂര്‍ മാവേലിക്കര പരാജപ്പെടുത്തി.
നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എത്തിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് അതിഥേയരായ ക്രൈസ്റ്റ് കോളജ് സെന്റ് തോമസ് കോളജ് പാലയെ പരാജപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, അലുമിനി അസോസിയേഷന് സെക്രട്ടറി ഡോ. എന്‍. അനില്‍ കുമാര്‍, കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, അലുമിനി അസോസിയേഷന് പ്രധിനിധി അജി തോമസ് എന്നിവര്‍ പങ്കെടുത്തു.