പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റും പള്ളിയും ആശീര്‍വാദിച്ചു
ഇരിങ്ങാലക്കുട: പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച സിഎംസി ലിറ്റില്‍ ഫ്ളവര്‍ കോണ്‍െവന്റ്, പള്ളി എന്നിവയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 1923 ല്‍ ഇരിങ്ങാലക്കുട നഗര ഹൃദയത്തില്‍ സ്ഥാപിക്കപ്പെട്ട സിഎംസി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റും ദേവാലയവും ഒരു നൂറ്റാണ്ടിനു ശേഷമാണ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.