പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ നടന്ന ഇന്‍വെസ്റ്റിച്ചര്‍ സെറിമണി.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി നടന്നു. കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് ഐടിസി മാനേജര്‍ ഫാ. വിജു കോലങ്കണ്ണി സിഎംഐ മുഖ്യാതിഥി ആയിരുന്നു. പ്രന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനാടത്ത് സിഎംഐ വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ഹെഡ്ബോയ് റോണ്‍ എന്‍. പാനികുളം ഹെഡ്ഗേള്‍ കെ.പി. തീര്‍ഥ, അസി. ഹെഡ്ബോയ് സാവിയോ ഷിന്റോ കൂടത്തില്‍, അസി. ഹെഡ്ഗേള്‍ ഇസബെല്‍ മേരി അമ്പൂക്കന്, ജനറല്‍ ക്യാപ്റ്റന്‍ ചൈത്ര വാരിയര്‍, അസി. ജനറല്‍ ക്യാപ്റ്റന്‍ ജോനാഥന് ടി. സ്റ്റീഫന്‍ ക്ലാസ് ലീഡേഴ്സ് ഇംഗ്ലീഷ് അംബാസിഡേഴ്സ് തുടങ്ങിയവര്‍ വിദ്യാര്‍ഥി പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് വട്ടോലി സിഎംഐ, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. റാഫേല്‍ പെരിഞ്ചേരി സിഎംഐ, സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ എംഎസ് ജോവാന്, എംഎസ് ഷാലി എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു